Tuesday, February 5, 2008

ഞാന്‍ എന്ന സത്യം മായവേ... കവിത 4

വറ്റിയ സ്നേഹത്തിന്‍ വറ്റാത്ത ഉറവയും തേടി ഞാന്‍ അലയവേ
ഏകനായ്‌ കഴിഞ്ഞൊരെന്‍ ആത്മാവിന്‍ രോദനം പ്രതിധ്വനിക്കുന്നിപ്പൊഴും
ആശിക്കുനില്ല ഞാന്‍ ഇനിയും വേളിച്ചം;മോഹിക്കുന്നില്ല ഞാന്‍ വീണ്ടുമൊരുദയം
എന്തിനെന്നറിയാത്ത യാത്രയിലെന്‍ മനം കവര്‍ന്നു തിന്നുന്നൊരീ പാതകള്‍ സത്യം!!!

സ്വപ്നങ്ങളില്ലിനിയും ഉയര്‍ത്തെഴുന്നെല്‍ക്കുവാന്‍;നഷ്ടങ്ങള്‍ തന്നൊരീ ലോകത്തൊളമെത്തുവാന്
‍ശൂന്യത കൊണ്ടെന്റെ ചിന്തകള്‍ മറയ്ക്കുന്നു;ചെറുപുഞ്ചിരി കൊണ്ടെന്റെ മനസ്സിനെ വിലക്കുന്നു
കരയാത്ത കണ്ണുകള്‍ ആത്മാവിനുണ്ടെങ്കില്‍;ആശിച്ചു പോകുന്നു ഇന്നു ഞാന്‍ നിസ്വനം
ചിരിക്കുന്ന ചുണ്ടുകള്‍ മനസ്സിനുണ്ടെങ്കില്‍;കാലം മറയ്ക്കാത്ത മുറിവുകല്‍ അലിഞ്ഞിടും

പാടാത്ത പാട്ടുകള്‍;കേള്‍ക്കാത്ത വരികള്‍; ശൂന്യതയില്‍ അലിഞ്ഞു ചേരുന്നൊരീ വേളയില്
‍ആരൊരുമറിയാത്ത ഞാന്‍ എന്ന സത്യം;ആരൊരുമറിയാതെ മറഞ്ഞിരിക്കുന്നെവിടെയോ

വിടരാത്ത മൊട്ടിലും വിരിയാത്ത പൂവിലും;സുഗന്ധത്തിന്‍ കണിക തെല്ലുമില്ലെങ്കിലും
വണ്ടുകള്‍ ചുറ്റുന്നു പ്രത്യാശയെന്നപോല്‍;വിരിഞ്ഞിടും പൂവുകള്‍ എന്നെങ്കിലും ഒരുനാളില്‍
വിളക്കുകള്‍ കെടുത്തുന്ന രാത്രി തന്‍ മൂകതയില്‍;വിളക്കൊന്നുമില്ലാതെ നീങ്ങുന്നു കോലങ്ങള്
‍ഇടരുന്ന ശബ്ദത്താല്‍ മൊഴിയുന്ന പദങ്ങള്‍പകുതിയും മനസ്സിന്റെ അടിത്തട്ടില്‍ മാത്രമായി

പിടയുന്ന വേദന അറിയില്ല ചൊല്ലുവാന്‍;പിടയുന്നു എന്‍ മനം അറിയാതെ ഓര്‍ക്കുംബോള്‍
മങ്ങാത്ത ചിത്രങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും;മങ്ങി തുടങ്ങുന്നൊരാ ജീവിത സത്യം
പുതിയ ദുഖങ്ങള്‍ തേടി ഞാന്‍ അലയവേ;നഷ്ഠങ്ങള്‍ മാത്രം പ്രതീക്ഷിക്കുനൊരെന്‍ മനം

ഞാന്‍ പോലും അറിയാതെ ഞാന്‍ തന്നെ പുലംബുന്നു;
ഞാന്‍ എന്ന സത്യം മാഞ്ഞു പൊയി എവിടെയോ..

1 comment:

Nesmel Hussain said...

ഏതൊരു ഇരുട്ടിന്റെ ആത്മാവിനും ഒരുദയം ഉണ്ടാകും...!