Monday, February 4, 2008

മറ്റൊരു ഉദയത്തിനായി...കവിത 2

നിറങ്ങള്‍ വറ്റാത്തൊരെന്‍ ഛായക്കൂട്ടില്‍
നിറഞ്ഞു തുളുംബുന്നൊരു ബിന്ദുവായ്‌ നീ
കാലം മറയ്ക്കാത്ത മുറിവുകള്‍ പേറി ഞാന്
‍കാണാമറയത്തൊരു ചെപ്പില്‍ ഒളിച്ചിരിപ്പൂ

കണ്ണീരതു ബാക്കിയില്ലിനിയും വീഴ്ത്തുവാന്‍
ശബ്ദമതിനിയും ഇടറുമത്‌ ഗദ്ഗദമായി
വിറയാര്‍ന്ന കൈകളാല്‍ വദനമതു മൂടുബൊള്
‍അന്ധകാരം ജീവനില്‍ പടരുന്നത്‌ പോല്‍

ഇരുളും വെളിച്ചവും പരസ്പരം പടവെട്ടും
കരളിന്റെ നീറ്റലില്‍ കത്തിയെരിഞ്ഞു ഞാന്
‍ആരൊ തന്നൊരാ മുറിവിന്റെ വേദന
ശാപം കണക്കെയെന്‍ നിഴലിനെ അലട്ടുന്നു

പാടി മറന്നൊരാ വരികളുടെ ഈണവും
കേട്ടു മറന്നൊരാ കഥയുടെ നൊംബരവും
പാതി വഴിയില്‍ ഉപേക്ഷിച്ചൊരെന്‍ ജീവന്റെ
രോദനമിപ്പൊഴുമെന്‍ കാതില്‍ മുഴങ്ങുന്നു

കേള്‍ക്കുകയില്ല ഞാനിനിയും കരളിന്റെ ദുഖം
കാണുകയില്ല ഞാനിനിയും അത്മാവിന്‍ രോദനം
മറ്റൊരു ഉദയത്തിനായ്‌ കാത്തിരിപ്പൂ ഇന്നു ഞാന്‍
കണ്ട സ്വപ്നങ്ങളെല്ലാം നേരാവുമെന്നെങ്കിലും

1 comment:

Nesmel Hussain said...

നിറഞ്ഞു കവിയും രോദനവും നിറഞ്ഞു തളിര്ക്കും മന്ദസ്മിതവും ഇനിയും വരും കൂട്ടുകാരാ...
ഏതൊരു സൂര്യനുമുണ്ടാം ഒരു ചന്ദ്രനും