Monday, February 4, 2008

സത്യമോ മിഥ്യയോ...കവിത 1

നോവുകള്‍ മെനയുന്ന ഗതകാല സ്മരണയില്‍
രാപ്പകലില്ലാതെ തീച്ചൂളയില്‍ നീറുന്നു എന്‍ മനം
പഴിക്കുന്നു പഴി ചാരുന്നു വിധിയെ വിനശത്തെ
പറിച്ചെറിയുന്നു മൂഢമാം സങ്കല്‍പ സാമ്രാജ്യത്തെ

കനല്‍ കട്ട പേറി ഞാന്‍ എത്ര നാള്‍ ഇനിയും
വസന്ദമതു വന്നെത്തുമെന്നു കാത്തിരിപ്പൂ
താരങ്ങള്‍ മിന്നുന്ന ഗഗനമതു കാണുബൊള്
‍കൈ കൊട്ടി എന്റെ നേര്‍ പരിഹാസം എന്ന പോല്‍

ഇനിയെത്ര രാവെത്ര പകലെത്ര കാണ്‍കിലും
ഇനിയെത്ര ചിരിയെത്ര കണീരതുതിര്‍ക്കിലും
ഓര്‍മതന്‍ സ്പന്ദന നാഢികളിലിപ്പൊഴും
കരുത്തു ഞാന്‍ ആര്‍ജിപ്പൂ മറവിയെ എതിരേല്‍ക്കുവാന്

‍സ്വന്തം നിഴലാട്ടം കണ്ടു ഞാന്‍ കയര്‍പ്പൂ എന്നൊട്‌
ചതിച്ചതു നീ എന്നയോ അതൊ ഞാന്‍ നിന്നെയോ
ഉത്തരമില്ലാ ചോദ്യത്തിന്റെ നൊംബരത്തിലും ഓര്‍പ്പു ഞാന്‍ ചതിച്ചതാരായലും തകര്‍ന്നതെന്‍ ജീവനല്ലയോ

ഇതു വരെ കാണാത്ത ജീവിത സത്യത്തെ തേടി
ഇനിയെത്ര ദൂരം നടക്കേണ്ടി വന്നാലും
എന്റെയും ജീവിതം പ്രകാശഭരിതമാകുമോ?
സത്യമോ മിഥ്യയോ എന്തെന്നറിയില്ലല്ലോ....

1 comment:

Nesmel Hussain said...

ഇനിയും പോകുവാനുണ്ടല്ലോ ഏറെ ദൂരം
കൂടെ നടക്കുവാന് ഒരാളേം കിട്ടുകയുമില്ല
സ്വയം നടന്നോളൂ....!